Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി

ഇടുക്കി: ഏലപ്പാറ–വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. രണ്ട് യുവാക്കള്‍ കാറിലുണ്ടായിരുന്നു. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട് കരകവിഞ്ഞ് ഏലപ്പാറ ജംക്‌ഷനിൽ 3 അടി വെളളം ഉയർന്നു. വൻ തോതിൽ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.




Post a Comment

0 Comments