തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് ഇനി പൊലീസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ
സംസ്ഥാനത്ത് ഇനി പൊലീസിനെ നിയോഗിക്കും. സമ്പർക്കപ്പട്ടികയും മറ്റും ഇനി പൊലീസ് ആയിരിക്കും തയാറാക്കുക. കൂടാതെ കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുക്കും.ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പൊലീസ് സംഘമായിരിക്കും സമ്പർക്ക പട്ടിക തയാറാക്കുക. സബ് ഇൻസ്‌പെക്ടർ അടങ്ങുന്ന നാലംഗ പൊലീസുകാരായിരിക്കും ഈ ചുമതല നിർവഹിക്കുക. 24 മണിക്കൂറിനുള്ളിൽ രോഗിയുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ വിവരങ്ങൾ ശേഖരിക്കും. ടവർ സിഗ്നലും ഫോൺ വിളികളും പരിശോധിച്ചായിരിക്കും പട്ടിക തയാറാക്കൽ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.