വെഞ്ഞാറമൂട്: അഗ്നി രക്ഷാനിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ 2 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കീഴായിക്കോണം ജംഗ്ഷനിൽ വാടക കെട്ടിടത്തിലാണ് ഇപ്പോൾ അഗ്നിരക്ഷാനിലയം പ്രവർത്തിച്ചു വരുന്നത്. കീഴായിക്കോണം ജംഗ്ഷനു സമീപത്തായി ഉള്ള എറിപ്പറയിൽ ഉള്ള 50 സെൻറ് സ്ഥലം ഫയർഫോഴ്സിന് റവന്യൂ വകുപ്പ് കൈമാറിയിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
സാങ്കേതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികൾ സ്വീകരിച്ചു പരമാവധി വേഗത്തിൽ കെട്ടിടം പണി പൂർത്തിയാക്കുമെന്ന് ഡി കെ മുരളി എംഎൽഎ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.