തിരുവനന്തപുരം: യൂബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ അമിത വേഗത്തിലെത്തിയ ഡോക്ടർമാരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തുവച്ച് ഡോക്ടർമാർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചിടുകയായിരുന്നു. ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. നിർത്താതെ പോയ ഡോക്ടർമാരെ തടഞ്ഞുനിർത്തി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രാത്രി 10.50 ഓടെയാണ് സംഭവം. കാലിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് യുവാവ് പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടർമാരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.