അണ്ടർ 9 ആൺകുട്ടികളുടെ വിഭാഗത്തിൽ ആർഷിദ് സ്വർണം നേടി. അണ്ടർ 17ൽ ഉവൈസുദീൻ സ്വർണവും അഭിജിത്ത് വെള്ളിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിൻസി സ്വർണവും അണ്ടർ 19ൽ സാന്ദ്ര സ്വർണവും ഹാജിറ വെള്ളിയും സീനിയർ ബോയ്സ് ഇന്ത്യൻ റൗണ്ടിൽ നന്ദകുമാർ സ്വർണവും ദിഞ്ചുസർ വെള്ളിയും ശ്രീവാസ് വെങ്കലവും കരസ്ഥമാക്കി. സീനിയർ ഗേൾസ് ഇന്ത്യൻ റൗണ്ടിൽ അതുല്യ സ്വർണവും കീർത്തി പ്രസന്നൻ വെള്ളിയും സൂര്യ മോഹൻ വെങ്കലവും കോമ്പൗണ്ട് സീനിയർ ബോയിസിൽ കോച്ച് വിഷ്ണു സിൽവറും കരസ്ഥമാക്കി.
കുട്ടികൾക്ക് കൂടുതൽ പരിശീലനം ലഭിക്കുകയാണെങ്കിൽ അന്തർദേശീയതലത്തിൽ മെഡലുകൾ നേടാനാകുമെന്നും പരിശീലനത്തിനുള്ള സൗകര്യങ്ങൾ കിട്ടിയിട്ടില്ലയെന്നും മറ്റു സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോയാണ് അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകിയത്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടുവാനുള്ള സാധ്യത ഇവരിൽ കാണുന്നുവെന്നും കോച്ച് വിഷ്ണു എസ് പറഞ്ഞു.
പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും സർക്കാർ ഇതിനുവേണ്ട നടപടികളെടുക്കണമെന്നുമാണ് ഈ കുട്ടികളുടെ ആവശ്യം. ആൺകുട്ടികളുടെ മാനേജർ സായി ശ്രീകുമാറും പെൺകുട്ടികളുടെ മാനേജറായി പ്രിയയും പങ്കെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.