ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപറയിൽ പാറ ക്വാറിക്ക് അനുമതി നൽകി സർക്കാർ. പരിസ്ഥിതി ലോല മേഖലയാണിവിടെ. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉഴമലയ്ക്കലെ അതീവ പരിസ്ഥിതി ലോലപ്രദേശമായ മങ്ങാട്ടുപാറയിലാണ് ഖനനം നടത്താന്‍ സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയത്. കിലോമീറ്റര്‍ മാത്രം അകലത്തില്‍ മൂന്ന് ക്വാറികളുണ്ട്. മങ്ങാട്ടുപാറയിലെ ഖനനം വലിയ പ്രത്യാഘാതമുണ്ടാക്കും.

ഖനനാനുമതിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. അതീവ പരിസ്ഥിതി ലോലമായ മങ്ങാട്ടുപാറയില്‍ ഖനനം ആരംഭിച്ചാല്‍ ഇവിടം മറ്റൊരു കവളപ്പാറയോ പുത്തുമലയോ ആകുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്.

പതിനഞ്ചേക്കറോളം വരുന്ന സർക്കാർ ഭൂമിയില്‍ ഖനനം നടത്താനാണ് പത്തനാപുരം സ്വദേശിക്ക് ജില്ലാ കലക്ടര്‍ എന്‍ഒസി. നല്‍കിയത്. പഞ്ചായത്തോ വില്ലേജ് അധികൃതരോ അറിയാതെ തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി.
ഐ എസ് ആർ ഒയുടെ ഏൽപിഎസ്‌സി കേന്ദ്രം സ്ഥിതി ചെയ്യുന്ന വലിയമലയിലെ അതീവ സുരക്ഷ മേഖല മങ്ങാട്ടുപാറയ്ക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടുപ്രകാരം ഏതു നിമിഷവും ഉരുള്‍പൊട്ടലുണ്ടാകാൻ സാധ്യതയുള്ള മേഖലകൂടിയാണ് മങ്ങാട്ടുപാറയുള്‍പ്പെടുന്ന നെടുമങ്ങാട് താലൂക്ക്.
ഐ എസ് ആർ ഒയുടെ ഏൽപിഎസ്‌സി കേന്ദ്രം സ്ഥിതി ചെയ്യുന്ന വലിയമലയിലെ അതീവ സുരക്ഷ മേഖല മങ്ങാട്ടുപാറയ്ക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടുപ്രകാരം ഏതു നിമിഷവും ഉരുള്‍പൊട്ടലുണ്ടാകാൻ സാധ്യതയുള്ള മേഖലകൂടിയാണ് മങ്ങാട്ടുപാറയുള്‍പ്പെടുന്ന നെടുമങ്ങാട് താലൂക്ക്.
ഖനനാനുമതിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. അതീവ പരിസ്ഥിതി ലോലമായ മങ്ങാട്ടുപാറയില്‍ ഖനനം ആരംഭിച്ചാല്‍ ഇവിടം മറ്റൊരു കവളപ്പാറയോ പുത്തുമലയോ ആകുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.