Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ലോട്ടറി കച്ചവടക്കാരന്റെ പണം തട്ടിയെടുത്ത പ്രതി പിടിയിൽ

ചുള്ളിമാനൂർ: പെട്രോൾ പമ്പിൽ ലോട്ടറി കച്ചവടം ലോട്ടറി കച്ചവടം നടത്തുന്നയാളുടെ ലോട്ടറികളും പണവും കവർന്നയാളെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂർ ചെറുവേലി മിനി ഭവനിൽ മണിയന്റെ കൈയ്യിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ മോട്ടോർ സൈക്കിളിൽ വന്ന് നിന്ന് 610 രുപയുടെ ലോട്ടറി വാങ്ങി രണ്ടായിരം രൂപയാണ് തന്നെതെന്നും ബാക്കി 1390 രൂപ പിടിച്ചു വാങ്ങി മുങ്ങിയ മന്നൂർക്കോണം എകെജി നഗർ വടക്കുംകര പുത്തൻവീട്ടിൽ സുലൈമാൻ(29)ആണ് പിടിയിലായത്. 


നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശപ്രകാരം വലിയമല എസ്ഐ വി സുരേഷ് കുമാറിന്റെ നേതൃത്ത്വത്തിൽ പോലീസുകാരായ സജികുമാർ, ഷിബുലാൽ,അനീഷ്,അനുപ്, സാജുമോൻ, സർജു, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments