Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മഴക്കെടുതി നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മഴക്കെടുതി  നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ടോം ജോസിന്റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി  ചേർന്ന്‌ സാഹചര്യങ്ങൾ വിലയിരുത്തി. ദുരന്ത സാഹചര്യമുണ്ടായാൽ ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള നാല്‌  സംഘത്തെ കൂടാതെ അഞ്ച് സംഘത്തെക്കൂടി ആവശ്യപ്പെടാൻ തീരുമാനിച്ചു. മീൻപിടിക്കാൻ  പോകുന്നത് പൂർണമായി വിലക്കി. നേവി, കോസ്റ്റ് ഗാർഡ്, എയർഫോഴ്‌സ് എന്നിവയ്‌ക്ക് ജാഗ്രതാനിർദേശം നൽകി.  കനത്ത മഴ രണ്ടു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു.

എറണാകുളത്ത് പത്തും പാലക്കാട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമുള്ളിടത്ത്‌ ക്യാമ്പുകൾ തുറക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡന്റ്‌ കമീഷണറായി യോഗം ചുമതലപ്പെടുത്തി.


Post a Comment

0 Comments