വർക്കല: ബസിൽ കയറി ഗർഭിണിയാണെന്ന വ്യാജേന സീറ്റിൽ ഇരുന്ന് തൊട്ടടുത്ത യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശി ചെന്നൈ എംജിആർ നഗർ കോളനിയിൽ ദേവിയെ(35) പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വർക്കല പുന്നമൂട് വഴി പോകുന്ന ബസിലാണ് സംഭവം.
അടുത്തു വന്നിരുന്ന യാത്രക്കാരിയുടെ പഴ്സിൽ നിന്ന് ദേവി രണ്ടായിരം രൂപ കവരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരി ബഹളം വച്ചപ്പോൾ പണം ബസിന്റെ പ്ലാറ്റ്ഫോമിൽ ഇട്ട് രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ വർക്കല പിങ്ക് പൊലീസ് അംഗങ്ങളായ ഹസീന, അജിത, ഷൈല, ഉഷ തുടങ്ങിയവർ ചേർന്നു ദേവിയെ പിടികൂടി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.