Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനപ്പാറ ഇനി ക്യാമറ നിരീക്ഷണത്തിൽ


വിതുര: ആനപ്പാറയ്ക്ക് സുരക്ഷയൊരുക്കാൻ ക്യാമറകൾ ഒരുങ്ങുന്നു. ആനപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ കലാ - സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് വിതുര - പൊന്മുടി സംസ്ഥാന പാതയിലെ ആനപ്പാറ ജംഗ്ഷനിൽ സി.സിടി.വി ക്യാമറകൾ സ്ഥാപിക്കുന്നത്. മാഹാത്മയുടെ ഏഴാമത് വാർഷികവും ഓണാഘോഷവും സുരക്ഷ ക്യാമറ ഉത്‌ഘാടനവും പ്രതിഭ സംഗമവും കലാ കായിക മത്സരങ്ങളും ഉൾപ്പെടെ രണ്ടു ദിവസങ്ങളിലായാണ് പരിപാടികൾ നടത്തുന്നത്.



ഇന്ന് വൈകിട്ട് 5 മണിക്ക് ആനപ്പാറ ജംഗ്ഷനിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ ക്യാമറകളുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എംഎൽഎ നിർവ്വഹിക്കും. മഹാത്മ കലാ - സാംസ്കാരിക വേദി പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം റൂറൽ എസ്.പി. ബി. അശോകൻ മുഖ്യ അതിഥിയാകും. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എസ്. അജിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ. കൃഷ്ണകുമാരി, നെടുമങ്ങാട് ഡി.വൈ.എസ്. പി സ്റ്റുവർട്ട് കീലർ, വിതുര സി.ഐ. എസ്. ശ്രീജിത്ത്‌ തുടങ്ങി ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സന്നിഹിതരാകും. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആനപ്പാറ ഗവ. ഹൈസ്‌കൂളിനെയും കൊമേഴ്സിൽ ഡോക്ടറെറ്റ് നേടിയ മുൻ വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശാന്തി.ജി. നായരെയും അനുമോദിക്കും.

ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 9 മണി മുതൽ വിവിധ കലാ - കായിക മത്സരങ്ങൾ നടത്തുമെന്നും വൈകിട്ട് 3 മണി മുതൽ വടംവലി, ഉറിയടി, രാത്രി 7 മണിക്ക് കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകുമെന്നും മഹാത്മാ ഭാരവാഹികൾ അറിയിച്ചു. 

Post a Comment

0 Comments