കാട്ടാക്കട: ആറുവയസ്സുകാരനെ പീഡനത്തിനിരയാക്കിയ അൻപതുകാരനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട മുള്ളിലവുവിള കൊടിഞ്ഞി മൂല റോഡരികത്ത് പുത്തൻവീട്ടിൽ നിന്നു, വെള്ളറട അരിവാട്ടുകോണം മണ്ണാംകോണം തെക്കും കര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയനെന്ന വിജയൻ(50)ആണ് പിടിയിലായത്.
1993ൽ വെള്ളറട സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ 11 വർഷം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വ്യക്തിയാണു വിജയനെന്നു പൊലീസ് പറഞ്ഞു. ശനി വൈകിട്ട് ചെരിഞ്ഞാംകോണത്തു മലങ്കര ദേവാലയത്തിലുള്ള ബന്ധുവിനെ കാണാൻ പ്രതിയുടെ ഓട്ടോയിൽ കുട്ടിയും ബന്ധുക്കളുമെത്തി.
ബന്ധുക്കൾ പള്ളിമേടയിലേക്കു പോയ സമയം കുട്ടിയെ വിളിച്ച് ഓട്ടോയ്ക്കുള്ളിൽ വച്ചു പീഡിപ്പിച്ചുവെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. ആര്യനാട് ഇൻസ്പെക്ടർ ബി.അനിൽകുമാർ, നെയ്യാർഡാം എസ്ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.