വെഞ്ഞാറമൂട്: ബൈക്ക് യാത്രികൻ സിമന്റ് ലോറിക്കടിയിൽപെട്ടു മരിച്ചു. സഹയാത്രികനു ഗുരുതരമായി പരുക്കേറ്റു. വാമനപുരം ആനാകുടി ഒഴുകുപാറ ശാന്തഭവനിൽ അനിൽകുമാർ (43) ആണു മരിച്ചത്. ഇയാൾ സ്വകാര്യ ബസിലെ ഡ്രൈവറാണ്. കൂടെ സഞ്ചരിച്ചിരുന്ന ഒഴുകുപാറ അരുൺ നിവാസിൽ ശശിധരൻ(54) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംസ്ഥാന പാതയിൽ വാമനപുരം പാലത്തിനു സമീപം ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം.
Venjaramood Accident
അനിൽകുമാറിന്റെ ബന്ധുവിന്റെ മരണമറിഞ്ഞു ബൈക്കിൽ വരുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ അനിൽകുമാറിന്റെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങി. സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. ഭാര്യ: ലതിക. മക്കൾ: അശ്വനി, അമൽ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.