നെടുമങ്ങാട്: നെടുമങ്ങാട് കെ എസ് ആർ ടി സിയോട് അധികാരികളുടെ കടുത്ത അവഗണന. ഡിപ്പോയിലെ നിലവിലുള്ള ഫാസ്റ്റ് പാസഞ്ചർ ബസിന്റെ പെർമിറ്റ് ഉടൻ തീരും.
ഈ ബസ് ഓർഡിനറി ആയിക്കഴിഞ്ഞാൽ നിലവിലുള്ള ഏതെങ്കിലും സർവ്വീസ് ഓടാതെയാകും. RSC433 എന്ന ബസിന്റെ പെർമിറ്റാണ് ഉടൻ തീരുന്നത്. അതിനു മുൻപ് തന്നെ പുതിയ ബസ് കിട്ടിയില്ലെങ്കിൽ സർവ്വീസുകൾ അവതാളത്തിലാകും.
RNC872, RSK244, RSE307, RSK329 എന്നീ ബസുകൾ ഓർഡിനറി ആയിട്ട് മസങ്ങളായിട്ടും ഇതുവരെയും പുതിയ വണ്ടികൾ നൽകുവാൻ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ താല്പര്യപ്പെടുന്നില്ല എന്നാണ് ജീവനക്കാർ പറയുന്നത്.
ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാകും. സർവ്വീസുകൾ മുടങ്ങുന്നതിന്റെ പേരിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ പല ദിവസങ്ങളിലും തർക്കങ്ങൾ പതിവാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.