ആര്യനാട്: തെരുവു വിളക്കിന്റെ തകരാർ പരിഹരിച്ചതോടെ പ്രകാശം പകൽ സമയത്തും. ആര്യനാട് ജംക്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലാംപാണു നട്ടുച്ച നേരത്തും കത്തിക്കിടന്നു വൈദ്യുതി പാഴാകുന്നത്. മാസങ്ങൾക്കു മുമ്പു ലാംപ് പ്രവർത്തനരഹിതമായതോടെ സന്ധ്യയായാൽ കൂരിരുട്ടിലായിരുന്നു പാലം ജംക്‌ഷൻ.
യാത്രക്കാരുടെ പ്രതിഷേധമുയർന്നതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അറ്റകുറ്റപ്പണികൾ നടത്തിയതോടെ ലാംപ് മിഴിതുറന്നു. തുടർന്നാണു രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വെളിച്ചം നൽകുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു സർക്കാർ നിരന്തരം അഭ്യർഥിക്കുമ്പോഴാണ് ആര്യനാട് കെഎസ്ഇബി ഓഫിസിന്റെ മൂക്കിൻ തുമ്പത്തു പകൽ സമയത്തും ലൈറ്റ് പ്രകാശിക്കുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.