നെടുമങ്ങാട്: ഇന്ത്യയിലെ സ്ത്രീകൾക്ക് ഇന്ന് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനുളള പരിഹാരവും എങ്ങനെ കണ്ടെത്താമെന്ന് നെടുമങ്ങാട് കരിപ്പൂരിൽ അളകാപുരി വീട്ടിലെ അശ്വതി എന്ന വിദ്യാർത്ഥിനി ലോകത്തിനുമുന്നിൽ വിവരിക്കുകയാണ്. 2017ൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന വേൾഡ് വിമൻസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധാവതരണത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയാണ് അശ്വതി. അമേരിക്ക, ചൈന, പാകിസ്താൻ തുടങ്ങി പതിമൂന്നോളം രാജ്യങ്ങളിലെ പ്രതിനിധികളാണ് വേൾഡ് വിമൻസ് കോൺഫറൻസിൽ പങ്കെടുത്തത്.
കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസിലെ നാലാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയാണ് അശ്വതി . ചെറുപ്പം മുതൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തതിൽ നിന്ന് കിട്ടിയ പ്രചോദനമാണ് അശ്വതിയെ വേൾഡ് വിമൻസ് കോൺഫറൻസിൽ കൊണ്ട് എത്തിച്ചത്.
സ്ത്രീകൾക്ക് ഇന്ത്യയിൽ ഇന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിന് എന്തൊക്കെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നുമാണ് അശ്വതി വേൾഡ് വിമൻസ് കോൺഫറൻസ് നടത്തിയ പ്രബന്ധം.
ഗാർഹിക പീഡനം, ഇന്ന് സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമം തുടങ്ങി സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് അശ്വതി.
ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ബാബുവിന്റെയും അമ്മ ഷുഭയുടെയും രണ്ടാമത്തെ മകളാണ് അശ്വതി. സഹോദരി ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിനിയാണ്.
കുടുംബത്തിൽ നിന്നും, അധ്യാപകരിൽ നിന്നും കിട്ടിയ പ്രചോദനമാണ് വേർഡ് വിമൻസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകാൻ അശ്വതിക്ക് അവസരം ലഭിച്ചത്. മാത്രമല്ല കേരളത്തിൽ നിന്ന് വേൾഡ് വിമൻസ് കോൺഫറൻസിൽ പങ്കെടുത്ത ആദ്യ വനിത എന്ന ബഹുമതിയും അശ്വതി സ്വന്തമാക്കി.
ഐഎഎസ് നേടുക എന്നതാണ് അശ്വതിയുടെ ഏറ്റവും വലിയ ലക്ഷ്യം. ഒരു നല്ല പദവിയിലിരിക്കുമ്പോൾ ജനങ്ങൾക്കും അതുപോലെതന്നെ സ്ത്രീകൾക്കും ഒരുപോലെ സേവനം ചെയ്യാൻ കഴിയുമെന്നതും അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി ഉടൻ പരിഹാരം കാണാൻ കഴിയും എന്നതുമാണ് സിവിൽ സർവീസ് എന്ന ലക്ഷ്യം തിരഞ്ഞെടുക്കാനുളള പ്രധാന കാരണമായി അശ്വതി പറയുന്നത്.
പഠനത്തോടൊപ്പം എഴുത്തിനും, സാമൂഹിക പ്രവർത്തനങ്ങൾക്കും അശ്വതി സമയം കണ്ടെത്താറുണ്ട്. അഭയ ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ളലുള്ള സംഘടനകളിൽ പ്രവർത്തിച്ച് നിരാലംബരായ സ്ത്രീകൾക്ക് പ്രചോദനം നൽകി അവർക്ക് പുതുജീവിതം നൽകുകയാണ് അശ്വതി.
ആറ്റിങ്ങൽ എം.പി സമ്പത്തും, സി ദിവാകരൻ എംഎൽഎയും തനിക്ക് വേൾഡ് വിമൻസ് കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടിയുള്ള എല്ലാ വിധ സഹായങ്ങളും കൃത്യസമയത്ത് തന്നെ ചെയ്തു തന്നത്കൊണ്ടാണ് ശ്രീലങ്കയിൽ പോകാൻ കഴിഞ്ഞതെന്നും അശ്വതി പറയുന്നു.
ഇന്ത്യയിലെ നീതി ന്യായ കോടതികളും, നിയമങ്ങളും താഴെ തട്ടിൽ ജീവിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണവും നീതിയും ഏർപ്പെടുത്തുന്നതിൽ പിന്നോട്ടാണെന്നും അവർ സ്ത്രീകൾ ആയതുകൊണ്ടു മാത്രമാണ് അവരെ നിസ്സാരവൽക്കരിക്കുന്നതെന്നും വളരെ വേദനയോടെയാണ് അശ്വതി പറയുന്നത്. രാജ്യത്ത് സ്ത്രീ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തണമെന്നും പണവും പ്രതാപവും ഒന്നിനും മാനദണ്ഡമാക്കരുതെന്നും അശ്വതി പറയുന്നു .


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.