Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആരോരുമില്ലാത്തവർക്കു കൈത്താങ്ങായി പൊലീസ് കൂട്ടായ്മ നാടിനു മാതൃക

വെഞ്ഞാറമൂട്: ആരോരുമില്ലാത്തവർക്കു കൈത്താങ്ങായി പൊലീസ് കൂട്ടായ്മ നാടിനു മാതൃകയാകുന്നു. എസ്എപി റോയൽ 95 ബാച്ചിന്റെ ഇരുപത്തിമൂന്നാം വാർഷിക കൂട്ടായ്മയാണ് അശരണർക്കു സഹായവുമായി കാരുണ്യ സ്പർശം പദ്ധതി നടപ്പിലാക്കിയത്. മുന്നൂറോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്വരൂപിച്ച അര ലക്ഷം രൂപ ആരോരുമില്ലാത്ത സ്ത്രീകളെ സംരക്ഷിക്കുന്ന പോത്തൻകോട് കരുണാലയത്തിനു കൈമാറിയാണ് ഈ വർഷത്തെ കൂട്ടായ്മ നടത്തിയത്.

Police Koottayma Venjaramood

വെഞ്ഞാറമൂട്ടിൽ നടന്ന യോഗത്തിൽ കാരുണ്യം സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും തുക കൈമാറലും ജില്ലാ പൊലീസ് മേധാവി പി.അശോക്‌കുമാർ നിർവഹിച്ചു. ടി.ശശിധരൻ നായരുടെ അധ്യക്ഷതയിൽ എസ്.അനിൽകുമാർ, വി.ചന്ദ്രശേഖരൻ നായർ, ഡിവൈഎസ്‌പി: പി.അനിൽകുമാർ, പൊലീസ് ഇൻസ്പെക്ടർ എസ്.ഷാജി, പോത്തൻകോട് കരുണാലയം മേധാവി സിസ്റ്റർ ഗ്രിഗറി, ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, വി.കെ.ശ്രീജേഷ്, ജെ.എസ്.അശ്വനി, റജി മഠത്തിൽ, എ.ഐ.മുജീബ് റഹുമാൻ, എസ്.അജിത്‌കുമാർ, എം.വിനോദ് കുമാർ, ജി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments