Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പനയമുട്ടം കോതകുളങ്ങരയിൽ വീട് അഗ്നിക്കിരയായി

പനയമുട്ടം: പനയമുട്ടം കോതകുളങ്ങരയിൽ വീട് അഗ്നിക്കിരയായി. പനയമുട്ടം കോതകുളങ്ങര കലാഭവനിൽ പ്രഭുവിന്റെ വീടാണു കഴിഞ്ഞദിവസം അർധരാത്രിയിൽ കത്തിപ്പോയത്. വീടിനോടു ചേർന്നുള്ള റബർഷീറ്റ് ഉണക്കുന്ന പുകപ്പുരയിൽ നിന്നാണു തീപടർന്നത്. വീടും വീട്ടുപകരണങ്ങളടക്കം വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. റബർ കർഷകനായ പ്രഭുവും ഭാര്യ ശശികലയും സംഭവം നടക്കുമ്പോൾ വീട്ടിനുള്ളിൽ ഉറക്കത്തിലായിരുന്നു. 


The house was burned at Kodakulangara in Panayamuttam.

തീയുംപുകയും പടരുന്നതു കണ്ട് ഇവർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. രണ്ടുമുറിയും ഒരടുക്കളയുമടങ്ങുന്ന ഷീറ്റിട്ട വീടാണിത്. വിവരം ലഭിച്ചു നെടുമങ്ങാട്ട് നിന്നും അഗ്നിശമനാ സേനാ വിഭാഗം എത്തിയപ്പോഴേക്കും വീട് ഏറെക്കുറെ കത്തിപ്പോയി. ഇതിനകം നാട്ടുകാർ തീ അണയ്ക്കാൻ നടത്തിയ ശ്രമവും വിഫലമായി. വഴി സൗകര്യമില്ലാത്തതിനാൽ എട്ട് ഹോസ്ബന്ധിപ്പിച്ചാണു തീ പിടിച്ച വീട്ടിലേക്ക് അഗ്നിശമനാ സേനാ വിഭാഗം വെള്ളമെത്തിച്ചു സമീപ വാസികളുടെ സഹകരണത്തോടെ തീ പൂർണമായും കെടുത്തിയത്. ‌‌

Post a Comment

0 Comments