നെടുമങ്ങാട്: രാത്രികാലങ്ങളിൽ വീടുകളിലെ ജനലുകളിൽ കറുത്ത സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി. പോലീസിനെ വിവരാമറിയിക്കുകയും അവർ വന്നു പരിശോധന നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരുപ്പൂര് മുഖാവൂർ, ഉഴപ്പാക്കോണം എന്നിവിടങ്ങളിലും ഇന്നലെ ആനാട് വാഴോട്ടുകോണതും പഴകുറ്റി എംടി ഹാളിന് സമീപത്തും ഇതേ രീതിയിലുള്ള സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ഈ വിഷയം ചർച്ചയായിരുന്നു. പലരും പല രീതിയിൽ ഇതിനെ വളച്ചൊടിക്കുകയും ചെയ്തു. കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ് ഇതെന്നും, കുട്ടികളുടെ എണ്ണം അനുസരിച്ചാണ് സ്റ്റിക്കറുകൾ ഒട്ടിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ഇന്നലെ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് സോഷ്യൽ മീഡിയയിൽ കള്ള പ്രചരണം നടത്തുന്നതാണെന്നും പുതിയ ജനൽ ചില്ലുകൾ കമ്പനിയിൽ നിന്നു വരുമ്പോൾ ചില്ലുകൾ തമ്മിൽ കൂട്ടിയിച്ചു പൊട്ടാതിരിക്കുവാനാണെന്നാണ് പറയുന്നത്. ഇന്നലെ ഇതിനെക്കുറിച്ച് പോലീസ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.