ആര്യനാട്: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും, വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചതായും പരാതി. കുളപ്പട മൊണ്ടിയോട് വടക്കുംകര പുത്തൻ വീട്ടിൽ അനിൽ കുമാറിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. വെള്ളി രാത്രിയാണു സംഭവം. വാതിൽ തള്ളിത്തുറന്നു വീട്ടിനുള്ളിൽ കയറിയ എട്ടംഗസംഘം അനിൽ കുമാറിനെയും ഭാര്യ സുനിതയെയും ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇൗ സമയം വീടിന്റെ പിന്നിലെ വാതിൽ വഴി ഓടി അനിൽ കുമാറും ഭാര്യയും രക്ഷപ്പെട്ടത്രെ. തുടർന്നു സംഘം വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ പൊട്ടിക്കുകയും 5500 രൂപ കവർന്നതായും പരാതിയിലുണ്ട്. ആര്യനാട് പൊലീസ് കേസെടുത്തു.

Complaints have been made at the house, trying to attack the householder and blast the explosives before the house-aryanad

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.