Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

നെടുമങ്ങാട്: മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. അരശുപറമ്പ് കോളാച്ചിമൂല ശാസ്താലയത്തിൽ ജി.വിക്രമൻനായർ(57) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു നടക്കും.



വാളിക്കോട് വട്ടപ്പാറ റോഡിൽ ആക്കോട്ടുപാറയ്ക്കും കാരവളവിനും ഇടയ്ക്ക് 10നായിരുന്നു അപകടം. പരുക്കേറ്റ ഓട്ടോ ഡ്രൈവർ വിക്രമൻനായരെ അന്നുതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ബുധനാഴ്ച രാത്രി 12 മണിയോടെയാണു മരിച്ചത്. ഭാര്യ അംബികാകുമാരി. മക്കൾ: അഖിൽ (വിഷ്ണു), അഖില (വീണ).

Post a Comment

0 Comments