ആര്യനാട്: പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് അധ്യാപിക മരിച്ചു. കാട്ടാക്കട കള്ളിക്കാട് മൈലക്കര യുപി സ്കൂൾ അധ്യാപിക ബി.അമ്പിളി(49) ആണു മരിച്ചത്. കൊട്ടാരക്കര കടയ്ക്കോട് നാരായണവിലാസത്തിൽ അമ്പിളി ആര്യനാട് അണിയിലകടവ് പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെ ആര്യനാട് പൊതുമരാമത്ത് ഓഫിസിനു മുൻവശത്താണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. രണ്ടു കൂട്ടുകാരികൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു അമ്പിളി. മകൻ അനുലാൽ മലപ്പുറം സ്വകാര്യ സ്കൂളിലെ അധ്യാപകനാണ്. കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനായ പറണ്ടോട് മണ്ണാറം സ്വദേശി വിഷ്ണുവിന്റെ ബൈക്കാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ വിഷ്ണുവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.