Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മകളുമായി മാതാവു കരമനയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ആര്യനാട്: രണ്ടുവയസ്സുകാരി മകളുമായി മാതാവു കരമനയാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊളിക്കോട് തേവൻപാറ തടത്തരികത്തുവീട്ടിൽ ഷൈജു(32)വിനെയാണ് ആര്യനാട് പൊലീസ് ഓയൂരിൽ നിന്നു പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടിനു രാവിലെ 11.30 നാണു മരങ്ങാട് കത്തിയ്ക്കാംപാറ കാവുംമൂലവീട്ടിൽ ശീതൾ(22), മകൾ നിയ(രണ്ട്) യുമായി എലിയാവൂർ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത്. 

husband arrested for killing mother

ഇതിനു തൊട്ടുമുമ്പു ശീതൾ ഷൈജുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ കൊണ്ട് ഇനി ശല്യമുണ്ടാകില്ലെന്ന് അവസാന വിളിയിൽ ശീതൾ ഭർത്താവിനെ അറിയിച്ചിട്ടും ഇൗ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ പോലും ഷൈജു കൂട്ടാക്കിയില്ലെന്നു എസ്ഐ. വി.എസ്. അജീഷ് പറഞ്ഞു. ഇവർ തമ്മിൽ കുടുംബകോടതിയിൽ കേസ് നടക്കുകയാണെന്നും, ഷൈജുവിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നും പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിണങ്ങി വലിയകലുങ്കിൽ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുന്നതിനിടെയാണു ശീതൾ കുഞ്ഞുമായി ജീവനൊടുക്കിയത്. ഉഴമലയ്ക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആർ.സുജാതയുടെ മകളാണു ശീതൾ. മകളുടെ മരണത്തിൽ സുജാതയും ഷൈജുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. 

ആറ്റിൽ ചാടിയതിന് അടുത്തദിവസം വൈകിട്ടാണ്‌ അരകിലോമീറ്റർ അകലെ നിന്നു ശീതളിന്റെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്സും സ്കൂബ ടീമും ചേർന്നു മുങ്ങിയെടുത്തത്. ആറാം ദിനത്തിലാണു ജീർണിച്ചനിലയിൽ നിയയുടെ മൃതദേഹം കിട്ടിയത്. സിഐ. ബി.അനിൽ കുമാർ, എസ്ഐ. വി.എസ്. അജീഷ്, ജൂനിയർ എസ്ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത ഷൈജുവിനെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments