പാലോട്: വൃത്തി, വെള്ളം, വിളവ് എന്ന സന്ദേശമുയർത്തി നന്ദിയോട് എസ്കെവി ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാംപ് നാളെ മുതൽ വേങ്കവിള രാമപുരം യുപിഎസിൽ ആരംഭിക്കും. നാളെ രാവിലെ 11നു പതാക ഉയർത്തലിനു ശേഷം വാർഡ് അംഗം വേങ്കവിള സജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ക്യാംപ് ഉദ്ഘാടനം ചെയ്യും.
the day of recruitment of the National Service Scheme will be started tomorrow in ramapuram ups
ഒന്നിനു സൗഹൃദ ഭക്ഷണവും വൈകുന്നേരം നാടൻപാട്ടുകളരിയും അരങ്ങേറും. 24നു ജൈവക്കൃഷി, ഗ്രൂപ്പ് ഡൈനാമിക്സ്, സർഗസംവാദം. 25നു ജലസമൃദ്ധി–നദി സംരക്ഷണം, കരകൗശലവസ്തു നിർമാണം, പണം വന്ന വഴി ക്ലാസ്. 26നു പേപ്പർബാഗ് നിർമാണം, മാനത്ത് നോക്കാം ക്ലാസ്.
27നു ജൈവക്കൃഷി തുടർ പ്രവർത്തനം, സംവാദം, ജീവിതശൈലീ രോഗങ്ങൾ ക്ലാസ്. 28നു ജലസമൃദ്ധി തുടർപ്രവർത്തനം, പേപ്പർപേന നിർമാണം, നിയമപാഠം ക്ലാസ്. 29നു ജൈവവൈവിധ്യ പാർക്ക് നിർമാണം, തുടർന്നു നടക്കുന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും. മൂന്നിനു ക്യംപ് അവലോകനം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.