തിരുവനന്തപുരം: പഴകുറ്റി - വഴയില - കച്ചേരിജംഗ്‌ഷൻ - പതിനൊന്നാംകല്ല് സംസ്ഥാന പാതയ്ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞദിവസം പൊതുമരാമത്തു മന്ത്രിയുടെ ചേമ്പറിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതിക്കാണ് തീരുമാനമായത്. സംസ്ഥാന പാത 2 റോഡ് ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്‌ബി 415 കോടി രൂപയാണ് ചെലവ്.ആദ്യഘട്ടമായി കഴിഞ്ഞ ബഡ്ജറ്റിൽ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം തെങ്കാശി പാതയിൽ വഴയില വരെ നാലുവരിപ്പാത ഉള്ളത്.കഴിഞ്ഞ ബഡ്ജറ്റിൽ റോഡിനായി 250 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളോളം നടന്ന സാങ്കേതിക പരിശോധനങ്ങൾക്ക് ശേഷമാണ് രൂപം നൽകിയത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, സി.ദിവാകരൻ എം എൽ എ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത കിഫ്‌ബി യോഗത്തിൽ പദ്ധതിക്ക് പൂർണ്ണ അംഗീകാരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാലുവരി പാത നിലവിൽ വരുന്നതോടെ നെടുമങ്ങാട് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗത കുരുക്ക് ഒഴിവാകും.
നിലവിലുള്ള റോഡിന്റെ റൈറ്റ് ഓഫ് വേ ഇപ്പോൾ 12 മീറ്ററാണ്. ഇത് 21 മീറ്ററായി ഉയർത്തി നാല് വരി പാതയാക്കുന്നതിനുള്ള പദ്ധതിക്കാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. 550 മീറ്റർ നീളമുള്ള ഒരു ഫ്ലൈ ഓവറടക്കം 11.24 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ റോഡിന് ആകെ ചെലവ് കണക്കാക്കിയിട്ടുള്ളത് 415 കോടി രൂപയാണ്. നാലുവരിപ്പാതയാകുമ്പോൾ സമീപത്തെ വസ്തുക്കൾ ഏറ്റെടുക്കുന്നതിനായി 200 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
മലയോര പട്ടണമായ നെടുമങ്ങാടിന്റെ ഭാവികാല വികസനത്തിന് ആണിക്കല്ലിടുന്ന പദ്ധതിയാണ് പഴകുറ്റി - വഴയില നാലുവരിപ്പാത. നിർദ്ദിഷ്ട ആർ.ഡി.ഒ. ഓഫീസ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ നെടുമങ്ങാട് വികസനത്തിൽ വൻ കുതിച്ചുചാട്ടം നടത്തുമെന്ന് സി.ദിവാകരൻ എം എൽ എ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.