പാലോട്: കുന്നുംപുറത്തു ജനത്തിന്റെ സ്വൈര്യജീവിത്തെ തകർത്തു കുരങ്ങൻമാരുടെ വിളയാട്ടം. പലപ്പോഴും വീട്ടിനുള്ളിൽ വരെ കടന്നു ശല്യക്കാരായി മാറുന്ന കുരങ്ങൻമാർ ആക്രമണകാരികളാകുന്നതു മൂലം വീട്ടുകാർ വീടുവിട്ട് ഓടേണ്ട അവസ്ഥയാണെന്നു പറയുന്നു. കൃഷിവിളകൾ ഒന്നും തന്നെയില്ല.
monkeys attack palode areas
ഇന്നലെ കൂട്ടമായെത്തിയ കുരങ്ങുകൾ കുന്നുംപുറത്തെ സൗമ്യയുടെ വീട്ടിനുള്ളിൽ കടന്നു ഭക്ഷണ സാധനങ്ങൾ അടക്കം നശിപ്പിച്ചു. ഓടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങുകൾ വീട്ടുകാരെ തിരിച്ചാക്രമിക്കാൻ ശ്രമിച്ചതുമൂലം അവർക്ക് ഓടിമാറേണ്ടിവന്നതായും പറയുന്നു. തീപിടിച്ച വിലയായ നാളികേരം അടക്കം പറിച്ചെറിഞ്ഞു നശിപ്പിക്കുന്നതു മൂലം ജനം പൊറുതിമുട്ടി. വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.