ഇടിഞ്ഞാർ: ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ചു മലയോര മേഖലകൾ രണ്ട് ദിവസമായ ശക്തമായി പെയ്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. ഇപ്പോൾ മഴയ്ക്കും കാറ്റിനും ശമനമുണ്ട്.
പാലോട് ബ്രൈമൂർ റോഡിൽ ഇടിഞ്ഞാർ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. റോഡുഗതാഗതം തടസപ്പെട്ടു. നിരവധി വൈദ്യത പോസ്റ്റുകൾ മരം വീണു തകർന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഗതാഗത തടസം പുനഃസ്ഥാപിച്ചു.
വൈദ്യത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് മൂന്ന് ആഴ്‌ച വേണ്ടിവരുമെന്നാണ് അദ്‌ധികൃതർ പറയുന്നത്. ഇവിടുത്തെ ഗ്രാമവാസികൾ ഇതോടെ ഇരുട്ടത്തായി. അധികാരികൾ ആരുംതന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നനാണ് നാട്ടുകാർ പറയുന്നത്. കാടിനുള്ളിലും വൻ മരങ്ങൾ കടപുഴകി വീണിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് അറിയുവാൻ കഴിഞ്ഞത്.
ഇക്കാരണത്താൽ ഇവ പുനഃസ്ഥാപിക്കാൻ ദിവസങ്ങളുടെ കാലതാമസമെടുക്കും. കടപുഴകി വീണ മരങ്ങളുടെ എണ്ണം കൂടുതലാണെന്നതും പോസ്റ്റുകളുടെയും വൈദ്യുത ലൈനുകളുടെയും പുനഃസ്ഥാപനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവധി ദിനമായിരുന്നിട്ടും ഇന്നലെ ജീവനക്കാർ ഡ്യൂട്ടിക്കെത്തി. നെടുമങ്ങാട് ഡിവിഷനിലെ വിവിധയിടങ്ങളിൽ നിന്നുള്ള ജീവനക്കാരും ജോലികളിൽ ഏർപ്പെടുന്നു. ഇന്നും ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരിക്കും. തൊളിക്കോട് സെക്‌ഷനു കീഴിൽ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി എഇ പറഞ്ഞു. ഇവിടെ ബുദ്ധിമുട്ടുകൾ ഏതാണ്ടു പരിഹരിച്ചു കഴിഞ്ഞു.














Ockhi Cyclone Idinjar, Brimore Areas. Nedumangad Online

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.