ആര്യനാട്: ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകളെ അനുമോദിക്കുന്നു. എസ് എസ് എൽ സി, പ്ലസ് 2, പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം നേടിയ പട്ടികജാതി - പട്ടിക വർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്കും മറ്റ് ഉന്നത പരീക്ഷകളിൾ മികച്ച വിജയം നേടിയ അരുവിക്കര നിയോജകമണ്ഡലത്തിലെ കുട്ടികളെ മികവ് 2017 എന്ന ചടങ്ങിലൂടെ അനുമോദിക്കുന്നു.
ഡിസംബര്‍ 22 ആര്യനാട് ആതിര ആഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ മുൻ ഇന്ത്യൻ പ്രതിനിധി ശ്രീ റ്റി.പി.ശ്രീനിവാസന്‍ IFS വിശിഷ്ടാതിഥിയാകും. തിരുവനന്തപുരം സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യർ ഐ.എ.എസ് കുട്ടികളുമായി സംവദിക്കും.ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.