നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ വഴി പ്രസവം കഴിഞ്ഞ യുവതിയെ വാർഡിലേക്കു മാറ്റി മണിക്കൂറുകൾക്കം മരിച്ചു. മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കെപി ഹൗസിൽ സുമേഷിന്റെ ഭാര്യ ഗീതു (26) ആണ് ഉച്ചയ്ക്കു രണ്ടരയോടെ മരിച്ചത്.ഗീതുവിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു. ആൺകുട്ടിക്കാണു ജന്മം നൽകിയത്. ഒൻപതു മണിയോടെ ശസ്ത്രക്രിയ നടത്തി. ഉച്ചയോടെ വാർഡിലേക്കു മാറ്റിയ ഗീതുവിനു രണ്ടുമണിയോടെ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
ഡോക്ടർമാർ എത്തി ലേബർറൂമിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭമറിഞ്ഞു ബന്ധുക്കൾ രോഷാകുലരായി സംഘർഷത്തിനിടെ ആശുപത്രിയുടെ ജനൽ തകർന്നു. കൈയ്ക്കു പരുക്കേറ്റ ഗീതുവിന്റെ സഹോദരൻ ഗിരീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ദിവാകരൻ എംഎൽഎ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടത്താമെന്ന ഉറപ്പിനെ തുടർന്നായിരുന്നു പ്രതിഷേധം അവസാനിച്ചത്. ശിശുവിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.ചികിൽസയിൽ പിഴവു സംഭവിച്ചിട്ടില്ലെന്നും മരണകാരണം പോസ്റ്റുമാർട്ടത്തിനു ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും സൂപ്രണ്ട് പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.