Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിയന്ത്രണം വിട്ട കോളജ് ബസ് നിർത്തിയിട്ടിരുന്ന കാറിലും കടയിലും ഇടിച്ചുകയറി

പോത്തൻകോട്: ബൈപാസിൽ ചന്തവിള ഗവ.യുപി സ്‌കൂളിനു സമീപം നിയന്ത്രണം വിട്ട കോളജ് ബസ് നിർത്തിയിട്ടിരുന്ന കാറിലും കടയിലും ഇടിച്ചുകയറി. അപകടം നടക്കുമ്പോൾ ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. ചന്തവിള ആരിഫാ മൻസിലിൽ റാഫിയുടെ തട്ടുകട തകർന്നിട്ടുണ്ട്. വൈകിട്ടു നാലോടെയാണ് അപകടം. 

college bus accident pothencode

നിയന്ത്രണം വിട്ട ബസ് കടയുടെ സമീപത്തായി നിർത്തിയിട്ടിരുന്ന കാറിനെ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറ്റി. കെഎസ്ഇബിയുടെ രണ്ടു വൈദ്യുത പോസ്റ്റുകളും തകർത്തു. കടയിൽ ഉണ്ടായിരുന്ന ആൾ അൽഭുതകരമായി രക്ഷപ്പെട്ടു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നു നാട്ടുകാർ. ചന്തവിളയിലെ സ്വകാര്യകോളജിലെ ബസാണ് അപകടമുണ്ടാക്കിയത്.

Post a Comment

0 Comments