Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാഹനം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മതിൽ തകർത്തു; പാലോട് സ്വദേശികളാണ് അപകടത്തിൽപെട്ടത്

ശംഖുമുഖം: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മതിൽ ഇടിച്ചു തകർത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നുയെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

car-hit-thiruvannathapuram-airport-wall


അതീവ സുരക്ഷാ മേഖലയായ ശംഖുമുഖം എയർ ഫോഴ്‌സ് ടെക്നിക്കൽ ഏരിയക്ക് സമീപത്തെ ഫയർ സ്റ്റേഷന്റെ മതിൽ ആണ് തകർന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന പാലോട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു. 

രണ്ടു കറുകളായിലായി ശംഖുമുഖത്ത് എത്തിയ സംഘം മടങ്ങിപ്പോകവേയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ പൊലീസ് വാഹനത്തിലും ഫയർ ഫോഴ്‌സ് ആംബുലൻസിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂര്‍ണമായും തകര്‍ന്നു.


Post a Comment

0 Comments