നെടുമങ്ങാട്: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന അരുവിക്കര ഡാമിന്റെ ഷട്ടറിനു സമീപമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ എന്നിവ വൻതോതിൽ അടിഞ്ഞുകൂടി കിടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നു ഡാമിൽ ഒഴുകിയെത്തിയതാണ് ഈ മാലിന്യങ്ങളിൽ അധികവും. ശക്തമായ മഴയെ തുടർന്നു ഡാമിന്റെ ജലനിരപ്പ് അമിതമായി ഉയർന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഷട്ടറുകൾ ഉയർത്തിയിരുന്നുവെങ്കിലും ഈ മാലിന്യ കൂമ്പാരങ്ങൾ ഒഴുകിപ്പോകാതെ ഡാമിൽതന്നെ അടിഞ്ഞുകൂടി കിടക്കുകയാണ്. മാലിന്യങ്ങൾ വൻതോതിൽ അടിഞ്ഞുകൂടി കിടക്കുന്ന വിവരം ശ്രദ്ധയിൽപെട്ടതോടെ ജല അതോറിറ്റി അധികൃതർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഡാം സന്ദർശിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.