ആര്യനാട്: വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരയ്ക്കാംതോട് പാമ്പാടി പുത്തൻവീട്ടിൽ പരേതനായ രാജപ്പൻ കാണിയുടെ ഭാര്യ വത്സല(52) ആണു മരിച്ചത്. ബുധനാഴ്ച രാത്രിയാണു സംഭവം. രാത്രി ഏഴോടെ കാണാനില്ലാത്തതിനെ തുടർന്നു ബന്ധുക്കൾ സമീപത്തെ വീടുകളിൽ അന്വേഷണം നടത്തി.
aryanad - housewife was found dead in the well
തിരികെ വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടയിലാണു കിണറ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ആര്യനാട് പൊലീസും ഫയർഫോഴ്സുമെത്തി രാത്രി പത്തരയോടെ വത്സലയെ പുറത്തെടുത്തപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മക്കൾ മഞ്ജു, ബിജു. മരുമക്കൾ ബിനു, ബിജിമോൾ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.