Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തുറമുഖ നിർമാണ കേന്ദ്രത്തിൽ കടൽ തുരക്കൽ തുടങ്ങി

വിഴിഞ്ഞം: തുറമുഖ നിർമാണ കേന്ദ്രത്തിൽ കടൽ തുരക്കൽ തുടങ്ങി. ആദ്യ ആഴ്ച പരീക്ഷണ തുരക്കൽ. അടുത്ത ആഴ്ച മുതൽ പൂർണ തോതിലുള്ള ഡ്രജിങ്. ബെർത്തു നിർമാണ ഭാഗമായ പൈലിങ് എണ്ണം അൻപതിനോടടുക്കുന്നു. രണ്ടാം പൈലിങ് യൂണിറ്റും പ്രവർത്തനം തുടങ്ങി. എൻജിനീയർമാർ ഉൾപ്പെടെ 24 പേരുൾപ്പെട്ട സംഘമാണ് രാവും പകലുമായി കടൽ തുരക്കൽ യന്ത്രത്തിൽ പണിയെടുക്കുന്നത്. 




രണ്ടു ഡ്രജറുകൾ വിഴിഞ്ഞത്തെത്തിച്ചതിൽ ശാന്തി സാഗർ 10 നാണു കടൽ തുരക്കൽ ദൗത്യം. ശാന്തി സാഗർ 12 എന്ന താരതമ്യേന ചെറിയ ഡ്രജർ പകരക്കാരനെന്ന നിലയ്ക്കു പുതിയ വാർഫിൽ വിശ്രമത്തിലാണ്. തുറമുഖ കവാട റോഡ് തീരത്ത് അവസാനിക്കുന്ന ഭാഗത്താണ് കടൽ തുരന്നു പുറത്തേക്ക് എത്തുന്ന വെള്ളം കലർന്ന മണൽ നിക്ഷേപിക്കുന്നത്. 

ഇതിനൊപ്പം നികന്ന ഭാഗത്തെ കരയുടെ നിശ്ചിത അളവ് പൊക്കം രൂപപ്പെടുത്തുന്നതും ഡ്രജിങ് ദൗത്യത്തിൽ പെടും. ഇപ്പോഴത്തെ നിലയ്ക്കു ഡ്രജിങ്ങിന് അനുകൂല അന്തരീക്ഷമാണെന്നും ഡ്രജിങ് ആയാസരഹിതമായാണു നടക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.ബെർത്ത് നിർമാണത്തിന്റെ ആദ്യ പൈലിങ് യൂണിറ്റിൽ പൂർത്തിയായ പൈലുകളുടെ എണ്ണം അൻപതിനോടടുത്തു.

Post a Comment

0 Comments