വിതുര: കുത്തേറ്റു വയോധികൻ മരിച്ചു. വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസത്തിൽ സുന്ദരൻ(60) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കത്രിക കൊണ്ടേറ്റ കുത്തിൽ നെഞ്ചിനു താഴെ ഗുരുതര പരുക്കേറ്റ സുന്ദരൻ വിതുര താലൂക്ക് ആശുപത്രിയിലാണു മരിച്ചത്. സംഭവത്തിൽ ജാമാതാവ് ആനാട് സ്വദേശി അജിത് എന്നു വിളിക്കുന്ന രാകേഷി(34)നെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുത്തതായി വിതുര എസ്ഐ: കെ.ആർ.ബിജു അറിയിച്ചു.
പൊലീസ് ഭാഷ്യം ഇങ്ങനെ: ഉച്ചയോടെ വീട്ടിലെത്തിയ പ്രതി ഭാര്യയോടു പണം ചോദിച്ചു. ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. ഈ സമയത്തു വീട്ടിലുണ്ടായിരുന്ന ഭാര്യാപിതാവ് സുന്ദരനും മരുമകനും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഇതിനിടെ മരുമകൻ കത്രികയെടുത്തു സുന്ദരനെ കുത്തുകയായിരുന്നു. സുന്ദരന്റ ഭാര്യ: വസന്ത. മക്കൾ: പ്രിയ, അനു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.