നെടുമങ്ങാട്: മതേതര ഇന്ത്യയെ സംരക്ഷിക്കാൻ രാജ്യം രാഹുൽ ഗാന്ധിയെ കാത്തിരിക്കുകയാണെന്ന് ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി അഭിപ്രായപ്പെട്ടു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ആനാട് മണ്‌ഡലം സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജിയും നെഹ്‌റുവും, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി അനേകം ദേശീയ നേതാക്കൾ നേടിതന്ന സ്വാതന്ത്യവും അവർ കാത്തുസൂക്ഷിച്ച മതേതരത്വവും തകർക്കാൻ നരേന്ദ്രമോഡിയും വർഗീയ ശക്തികളും ശ്രമിക്കുകയാണെന്നും പാലോട് രവി പറഞ്ഞു.
യൂ.ഡി.എഫ് മണ്‌ഡലം ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ, യൂ.ഡി.എഫ് നിയോജക മണ്‌ഡലം ചെയർമാൻ കല്ലറ അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ, ഡി.സി.സി മെമ്പർ രഘുനാഥൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ജെ. മഞ്ചു, എം.എൻ.ഗിരി, പുത്തൻപാലം ഷഹീദ്, അക്‌ബർഷാ, ഹുമയൂൺ കബീർ, പ്രഭ, വഞ്ചുവം അമീർ, ജി. ചിത്രരാജൻ, മുരളീധരൻ നായർ, വേലപ്പൻ നായർ, എസ്. മണിയൻ, ഷാഫി നെട്ടറക്കോണം, തുടങ്ങിയവർ സംസാരിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.