Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനന്തപുരിയിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം; പരമ്പര

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിനു ശേഷം തലസ്ഥാനത്തു നടന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യയ്ക്കു ചരിത്രവിജയം. ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്കോർ ഇന്ത്യ എട്ട് ഓവറിൽ അഞ്ചിന് 67. ന്യൂസിലൻഡ് ആറിന് 61. ഇന്ത്യയ്ക്ക് ആറു റൺസ് ജയം. നാൽപതിനായിരത്തിലേറെ പേരാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്സരത്തിനെത്തിയത്. 



ഉച്ച തിരിഞ്ഞു തുടർച്ചയായി മഴ പെയ്തതോടെ കളി നടക്കുമോ എന്ന ആശങ്കയിലായിരുന്നു കേരളം മുഴുവൻ. ഒൻപതു മണിയോടെയാണ് മഴ പൂർണമായി നിലച്ചത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ മൈതാനം മൽസരസജ്ജമാക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരമണിമുതൽ സ്റ്റേഡിയത്തിലെത്തിയ കാണികൾ ഏഴുമണിക്കൂറോളം ക്ഷമയോടെ കാത്തിരുന്നാണ് കളി കണ്ടത്. ഇന്ത്യയുടേയും ന്യൂസീലൻഡിന്റേയും താരങ്ങളുടെ മികച്ച പ്രകടനങ്ങളെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ച് അവർ യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ് തെളിയിക്കുകയും ചെയ്തു.




Post a Comment

0 Comments