Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ലോകം ഇന്നു സോഷ്യൽ മീഡിയകളിലൂടെ മനുഷ്യന്റെ വിരൽത്തുമ്പുകളിൽ പ്രവർത്തിക്കുകയാണെന്നു സി.ദിവാകരൻ

നെടുമങ്ങാട്: ലോകം ഇന്നു സോഷ്യൽ മീഡിയകളിലൂടെ മനുഷ്യന്റെ വിരൽത്തുമ്പുകളിൽ പ്രവർത്തിക്കുകയാണെന്നു സി.ദിവാകരൻ എംഎൽഎ പറഞ്ഞു. നെടുമങ്ങാട് പൂവത്തൂർ ഗവ. എച്ച്എസ് സ്കൂളിൽ നടന്ന നവമാധ്യമങ്ങളുടെ കാലത്തെ ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറും സ്കൂളിൽ പുതുതായി സ്ഥാപിച്ച സിസി ടിവി ക്യാമറകളുടെ ഉദ്ഘടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ വൈസ് ചെയർപഴ്സൻ ലേഖാവിക്രമൻ, കൗൺസിലർ എം.എസ്.ബിനു, പിടിഎ പ്രസിഡന്റ് എസ്.എസ്.ബിജു, എംജി കോളജ് അസി. പ്രഫസർ സുധീഷ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments