Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പെരുമഴയിലും റോഡുപണി

നെടുമങ്ങാട്:  ആയുഷ്കാലമത്രയും ടാർ ഓലിച്ചുപോകില്ലത്രേ. പിഡബ്ള്യടിയുടെ പുതിയ കണ്ടുപിടുത്തം. പതിനൊന്നാംകല്ല് - ആര്യനാട് റോഡിൽ ഇപ്പോൾ റോഡുപണി നടക്കുന്നു. മഴക്കാലത്തിനു മുന്നേ ചെയ്യുവാനുള്ള പാച്ച് വർക്കുകൾ ഇപ്പോൾ ചെയ്യുന്നു. ജനങ്ങളെ എന്തിനാണ് പറ്റിക്കുന്നത്. റോഡിലെ കുഴികളിൽ മെറ്റലും പാറപ്പൊടിയും കൊണ്ടിട്ട് കുഴികൾ നിമത്തുന്നു. ഇതിനെതിരെ പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികളാരും തന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിൽ ഒത്തുകളി ഉണ്ടോ എന്നാണ് സംശയം. മഴക്കാലത്ത് റോഡുപണി ചെയ്യാൻ പാടില്ല എന്ന മന്ത്രിയുടെ ഉത്തരവിനെ മറികടന്നാണ് ഇവിടെ റോഡുപണി നടത്തുന്നത്. നാളെ മന്ത്രി നെടുമങ്ങാട് ഹോസ്പിറ്റലിൽ ഉദ്‌ഘാടനത്തിന് വരുന്നതിന്റെ ഭാഗമായാണ് ഇവിടം പണിതീർക്കുന്നതെന്നാണ് മറ്റൊരു വാദം. ഏതായാലും ഞങ്ങൾ ബുദ്ധിമുട്ടിൽ തന്നെ. വലിയ മഴ പെയ്യുകയാണെങ്കിൽ ഈ ചെയ്തതൊക്കെ വെള്ളത്തിനടിയിൽ തന്നെ എന്നുള്ളതിന് യാതൊരു സംശയവും വേണ്ട.






Post a Comment

0 Comments