വിതുര: വാടകയ്ക്ക് വാഹനങ്ങൾ എടുത്ത ശേഷം പണയം വച്ച് പണം തട്ടുന്ന തൊളിക്കോട് ഹിസാന മൻസിലിൽ റാഫിയുദീൻ(33), തിരുവനന്തപുരം കടകംപള്ളി കുഞ്ഞുവീട് നഗറിൽ ജാസിയ മൻസിലിൽ പ്രേം നിഷാദ്(39), തൊളിക്കോട് തേവൻപാറ സുലേഖ മൻസിലിൽ അൻസർ(36) എന്നിവരെ വിതുര പോലീസ് പിടികൂടി. തൊളിക്കോട് മാങ്കോട്ടുകോണം സാദിഖ് മൻസിലിൽ സലീമിന്റെ സ്കോർപിയോ, പാമ്പാടി ഷിബിനെ മൻസിലിൽ അൽ അമീനിന്റെ ഐ 10, തൊളിക്കോട് തുരുത്തി ഹൌസിൽ മുഹമ്മദ് അസീബിന്റെ ഇന്നോവ എന്നിവ ഇവർ വാടകയ്‌ക്കെടുത്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു ലഭിക്കാത്തതുകൊണ്ട് ഉടമസ്ഥർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കേസിലെ മുഖ്യ പ്രതിയായ പ്രേം നിഷാദ് നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, ദുബായ്, അബുദാബി, എന്നിവിടങ്ങളിൽ കുഴൽപ്പണ ഇടപാടുകളിലും പ്രതിയാണ്. തിരുവനന്തപുരം റൂറൽ എസ് പി അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, പാലോട് സി ഐ മനോജ്‌കുമാർ വിതുര എസ്.ഐ കെ. ആർ ബൈജു, എ എസ് ഐമാരായ വിനോദ്, സുനിൽകുമാർ എന്നിവരാണ് പ്രതികളെ അറസ്റ് ചെയ്തത്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.