Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്കൂൾ കുട്ടികൾക്കു കഞ്ചാവ് വിറ്റിരുന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

നെടുമങ്ങാട്: സ്കൂൾ കുട്ടികൾക്കു കഞ്ചാവു വിൽക്കുന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ. ആനാട് വഞ്ചുവം പുത്തൻകരയ്ക്കകം വീട്ടിൽ അൻഷാദ് (19), കരിപ്പൂര് പേരില ഈന്തിക്കുന്ന് കിഴക്കുംകര പുത്തൻവീട്ടിൽ വിനീത് (19) എന്നിവരെയാണു വലിയമല എസ്ഐ വി.അജേഷും സംഘവും അറസ്റ്റ് ചെയ്തത്. 



ചുള്ളിമാനൂർ എസ്എച്ച്‍ യുപിഎസിനു സമീപം ബൈക്കിൽ കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. ഇവരിൽനിന്നു നാലു പൊതി കഞ്ചാവ് പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവ് 300 മുതൽ 500 രൂപ വരെ നിരക്കിലാണു വിൽക്കുന്നതെന്ന് എസ്ഐ അറിയിച്ചു. 

ഇവർ ഉൾപ്പെടെയുള്ള വൻ കഞ്ചാവ് റാക്കറ്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എസ്ഐ പറഞ്ഞു. എസ്ഐയെ കൂടാതെ അഡീഷനൽ എസ്ഐ ഡി.ശശി, എസ്‍സിപിഒമാരായ അനിൽകുമാർ, അഭിജിത്ത്, റാംകുമാർ എന്നിവർ ചേർന്നാണു രണ്ടംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കടപ്പാട്: മലയാള മനോരമ 

Post a Comment

0 Comments