Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു

വഴയില: വഴയില  ജംക്‌ഷനു സമീപം യുവാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഘത്തിലെ നാലുപേരെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു.ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശികളായ ആഷിഷ് (20), അഭിജിത് (20), ശ്രീകാര്യം ഇളംകുളം സ്വദേശി വിജീഷ് (23), ചിറയിൻകീഴ് ചിലമ്പ് സ്വദേശി കിത്തു എന്ന വൈശാഖ്(21) എന്നിവരാണു പിടിയിലായത്. 



കുടപ്പനക്കുന്ന് സ്വദേശി വിനോദ് നാരായണവർമ (31)യ്ക്കാണു വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റ് ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. 

പിടിയിലായ ആഷിഷും വഴയില ആയൂർകോണം സ്വദേശി ആനന്ദും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ആനന്ദിന്റെ സഹോദരിയോട് ആഷിഷ് മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. 

സംഭവം കഴിഞ്ഞു മർദ്ദനമേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഷിഷ് ചികിൽസതേടി എത്തിയ വിവരമറിഞ്ഞു പൊലീസ് ആശുപത്രിയിൽ എത്തിയതും ആഷിഷും സംഘവും ഓടി രക്ഷപ്പെട്ടു.

തുടർന്നു സിഐ. സ്റ്റുവർട്ട് കീലർ, എസ്ഐ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിൻതുടർന്നു പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments