ഇടപാടുകൾക്ക് മുതൽ മൊബൈൽ മെസ്സേജുകൾക്കു വരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം പണം ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ കഷ്ടകാലം ആരംഭിച്ചു. പരിധിയില്ലാത്ത എ ടി എം സേവനം നൽകി ഒരു തരത്തിലുമുള്ള സർവ്വീസ് ചാർജ്ജും ഈടാക്കാത്തതെ ഉള്ള ബാങ്കിങ്ങ് സേവനം ഇനി നമ്മൾക്കും നേടാം. ഇന്ത്യൻ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിങ്സ് അക്കൗണ്ട് എന്ന ഈ പുതിയ പ്രസ്ഥാനത്തിൽ അംഗമാകാൻ വെറും 50 രൂപയും 3 ഫോട്ടോയും തിരിച്ചറിയൽ കാർഡും മാത്രം മതി.
സമാനതകളില്ലാത്ത ബാങ്കിങ്ങ് സേവനങ്ങളാണ് തപാൽ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. 50 രൂപയുണ്ടെങ്കിൽ ഏതു പോസ്റ്റാഫീസിലും ഒരാൾക്ക് അക്കൗണ്ട് തുറക്കാം. ചെക്ക് ബുക്ക് ആവശ്യമെങ്കിൽ വെറും 500 രൂപ കൂടുതൽ നിക്ഷേപിച്ചാൽ മതി. ദിവസങ്ങൾക്കകം ലഭിക്കുന്ന റൂപേ എ ടി എം കാർഡ് ഉപയോഗിച്ച് ഇന്ത്യൻ പോസ്റ്റ് ബാങ്കിന്റെ നാട്ടിൽ ഉടനീളം ഉള്ള ഏത് എ ടി എം കൗണ്ടറിൽ നിന്നും എത്ര തവണ വേണമെങ്കിലും ഇടപാടുകൾ നടത്താം. സർവ്വീസ് ചാർജോ എസ് എം എസ് ചാർജോ ഉൾപ്പെടെ ഒന്നും ഈടാക്കുന്നതല്ല. സേവിങ്സ് അക്കൗണ്ടകൾക്ക് 4 ശതമാനം പലിശയും ലഭിക്കും. നിലവിൽ മറ്റു ബാങ്കുകളുടെ എ ടി എം സേവനങ്ങളിൽ നിശ്ചിത തവണ കഴിഞ്ഞാൽ പിന്നീട് ചാർജ്ജുകൾ ഈടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
രാജ്യത്തുടനീളമുള്ള ഭൂരിപക്ഷം പോസ്റ്റ് ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിലും എ ടി എം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ
രാജ്യത്തുടനീളമുള്ള ഭൂരിപക്ഷം പോസ്റ്റ് ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിലും എ ടി എം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലകളിൽ ബാങ്കിങ്ങ് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് സേവിങ്സ് അക്കൗണ്ട് എന്ന ഈ പദ്ധതി.
ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത വിവിധ തരത്തിലുള്ള ചാർജ്ജുകൾ ഈടാക്കി ഇടപാടുകാരെ കൊല്ലാക്കൊല ചെയ്യുന്ന ബാങ്കുകളിൽ നിന്നുമുള്ള മോചനമായാണ് ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യൻ പോസ്റ്റ് ബാങ്കിനെ കാണുന്നത്. അതുകൊണ്ട് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ആളുകളുടെ ഒഴുക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ സന്ദർശിക്കുകയോ. തപാൽ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.