പുലിപ്പാറ: നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം വാർഡിലെ മേക്കുംക്കര പനങ്ങോട്ടേലയിൽ പുതുതായി പണി കഴിപ്പിച്ച റോഡ് പണിയിൽ അഴിമതി ആരോപണം. കഴിഞ്ഞ കുറച്ചാഴ്ചകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഈ റോഡിൽ അഴിമതി ഉണ്ടെന്നു കാണിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത് സത്യമല്ലെന്നതാണ് വാസ്തവം. വഴിവെട്ടിയത് സ്വകാര്യ വ്യക്തിക്കുവേണ്ടിയാണെന്നാണ് പറയുന്നത്.
ഈ വഴി വരുന്നതുകൊണ്ട് ഇവിടെ താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്. സമീപ ഭാവിയിൽ ഈ വഴി അടുത്തുള്ള വൃദ്ധസദനത്തിലേക്കുകൂടി വ്യാപിപ്പിക്കും. 9 ലക്ഷം രൂപ ടെണ്ടർ വിളിച്ചാണ് പണി ആരംഭിച്ചത്. നെടുമങ്ങാട് മാർക്കറ്റ് പൊളിച്ചു നീക്കിയപ്പോൾ അവിടെയുണ്ടായിരുന്ന കരിങ്കല്ലുകളാണ് ഇവിടെ കൊണ്ടുവന്നു വഴി നിർമിച്ചത്. ബാക്കി വീഡിയോയിൽ കണ്ടുനോക്കൂ.
Panangottela Mekkumkara Road Issue - Video Report


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.