പാലോട്: ഏഴു വർഷത്തിലേറെയായി കുടുംബനാഥൻ തളർന്നു കിടപ്പിലായതോടെ മറ്റ് ആശ്രയമില്ലാത്ത കുടുംബം മുന്നോട്ടുള്ള ജീവിതയാത്രയ്ക്കു ഗതിയില്ലാതെ പകച്ചുനിൽക്കുന്നു. നന്ദിയോട് ചോനംവിള ലക്ഷംവീട്ടിൽ കൂലിവേലക്കാരനായിരുന്ന ജി.കെ.മണി(55) ആണ് തളർന്നു കിടപ്പിലായത്. ഭാര്യ വീട്ടുവേലയ്ക്കു പോയി കിട്ടുന്നതു മാത്രമാണ് മരുന്നിനും പത്താം ക്ലാസുകാരനായ മകന്റെയും കുടുംബത്തിന്റെയും വരുമാനം.
മണിയുടെ ഭാര്യയുടെ അമ്മയ്ക്കു പഞ്ചായത്തിൽ നിന്നു ലഭിച്ച മൂന്ന് സെന്റ് വസ്തുവിലെ കൊച്ചുവീട്ടിലാണു കഴിയുന്നത്. സർക്കാരിൽ നിന്ന് ആശ്രയ പദ്ധതിയിൽ നിന്നു ചില്ലറ ആനുകൂല്യങ്ങൾ ലഭിക്കുന്നതൊഴിച്ചാൽ പെൻഷൻ പോലുമില്ല. ഒരു കൈയ്ക്കു മാത്രം ചലനമുള്ള മണിയുടെ ചികിൽസയ്ക്കു മാസം നല്ല തുക ചെലവാകുന്നുണ്ട്.
സർക്കാരിൽ പലതവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു പറയുന്നു. സുമനസ്സുകളിൽ നിന്നു സഹായം തേടി ഐഒബി പാലോട് ശാഖയിൽ 026901000025642 (ഐഎഫ്സി കോഡ്: ioba 0000269). അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 7012430603.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.