Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇരുമ്പ് പാലത്തിൽ ചരക്കുലോറി കുടുങ്ങി; തെങ്കാശി പാതയിൽ മൂന്ന് മണിക്കൂറിലേറെ ഗതാഗതം നിലച്ചു

പാലോട്: തിരുവനന്തപുരം–തെങ്കാശി പാതയിൽ ചിപ്പൻചിറ ഇരുമ്പു പാലത്തിൽ ചരക്കുലോറി ആക്സിലൊടിഞ്ഞു കുടുങ്ങിയതു മൂലം മൂന്നു മണിക്കൂറിലേറെ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ തെങ്കാശിയിൽ നിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലെ കുഴികളും വീതികുറവുമാണ് അപകടത്തിനു കാരണമായത്. 



മടത്തറഭാഗത്തു നിന്നുവന്ന ലോറി പാലത്തിലേക്കു കയറാൻ തിരിയവെയാണ് ആക്സിലൊടിഞ്ഞു പാലത്തിൽ അകപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്നു ഏറെ നേരത്തെ ശ്രമഫലമായി വാഹനങ്ങളുടെ സഹായത്തോടെ കെട്ടിവലിച്ചു പാലത്തിൽ നിന്നു നീക്കി. ഈ റൂട്ടിലെ വാഹനങ്ങൾ പാലോട് ഫോറസ്റ്റ് ഗാർഡ് സ്റ്റേഷൻ ജംക്‌ഷനിൽ നിന്നു മൈലമൂട് വഴി തിരിച്ചുവിട്ടു. 

∙പുതിയ പാലം പണി അനാസ്ഥയിൽ തന്നെ 

ഇരുമ്പു പാലത്തിൽ അപകടം തുടർക്കഥയാകുമ്പോഴും പുതിയ പാലത്തിന്റെ പണി അനാസ്ഥയിൽ തന്നെ. ഈ പാലത്തിന്റെ ബലക്ഷയവും വീതിക്കുറവും കാരണം അടിക്കടി ഉണ്ടാകുന്ന അപകടം കണക്കിലെടുത്തു നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണു സമീപത്തായി പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. ഏതാണ്ടു പൂർത്തിയായ പാലംപണി മാസങ്ങളായി നിലച്ചു കിടക്കുകയാണ്. അപ്രോച്ച് റോഡിന്റെ പണി തുടങ്ങി കുറച്ചു ദിവസത്തിനു ശേഷം നിലച്ചു.

Post a Comment

0 Comments