Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കിണറ്റിൽ മുള്ളൻപന്നിയെ കണ്ടു വീട്ടമ്മയും വീട്ടുകാരും ഭീതിയിലായി

നെടുമങ്ങാട്: പുലർച്ചെ വീട്ടുവളപ്പിലെ കിണറ്റിൽ മുള്ളൻപന്നിയെ കണ്ടു വീട്ടമ്മയും വീട്ടുകാരും ഭീതിയിലായി. അരുവിക്കര കലമാനൂർ ഉത്രത്തിൽ വി.ഷാജികുമാറിന്റെ കിണറ്റിലാണു മുള്ളൻ പന്നി അകപ്പെട്ടത്. സമീപത്തു വനപ്രദേശമില്ലാത്തതിനാൽ മുള്ളൻപന്നിയെ കണ്ടത് അദ്ഭുതമായി. 



അരുവിക്കര പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വനം വകുപ്പിനെയും. വിതുര ഫോറസ്റ്റ് ഓഫിസിലെ ഡപ്യൂട്ടി റേഞ്ചർ എസ്.ദേവലൈസിഫ് സഹപ്രവർത്തകരായ മോഹൻ, സജീവ് എന്നിവരോടൊപ്പം ഉച്ചയോടെ എത്തി പ്രത്യേക തരം ഇരുമ്പുകൂട് കയറിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി മുള്ളൻ പന്നിയെ കുടുക്കി നാട്ടുകാരുടെ സഹായത്തോടെ പുറത്തേക്ക് എടുത്തു.

Post a Comment

0 Comments