കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോ ഗ്രൗണ്ട് ഐ.ബി.സതീഷ് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായി എട്ടുമുതൽ ഒരു മാസത്തേക്കു ഡിപ്പോയിൽ വന്നു പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിലും സർവീസ് നടത്തുന്നതിലും ക്രമീകരണങ്ങൾ വരുത്തിയതായി എടിഒ അറിയിച്ചു. നെയ്യാറ്റിൻകര, വിഴിഞ്ഞം, പൂവാർ റൂട്ടിലേക്കു പോകേണ്ട ബസുകൾ നെയ്യാറ്റിൻകര റോഡിൽ ദേവി ഓഡിറ്റോറിയത്തിനു മുന്നിൽ നിന്നു സർവീസ് ആരംഭിക്കും.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ ഡിപ്പോയിലെ വടക്ക് ഭാഗത്തു പുറത്തേക്കു പോകുന്ന കവാടത്തിൽ നിന്നും നെടുമങ്ങാട്, വെള്ളനാട് റൂട്ടുകളിലേക്കുള്ള ബസുകൾ ഓട്ടോ സ്റ്റാൻഡിന് മുൻവശത്തുനിന്നും കൂട്ടപ്പു, വെള്ളറട, നെയ്യാർഡാം റൂട്ടിലേക്കുള്ള സർവീസുകൾ പൊലീസ് സ്റ്റേഷനു മുൻവശത്തു നിന്നും സർവീസ് ആരംഭിക്കുമെന്ന് എടിഒ അറിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞു കിടക്കുന്ന ഡിപ്പോ അങ്കണം 77 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇന്റർലോക്ക് ചെയ്യുന്നത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണു പണം അനുവദിച്ചത്. ഒരു മാസത്തേക്കാണ് ഈ ക്രമീകരണമെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.