വിതുര: ബുധനാഴ്ച പെയ്ത മഴയില്‍ മലയോരമേഖലയില്‍ കനത്ത കൃഷിനാശം. ബോണക്കാട്, മരുതാമല, അടിപ്പറമ്പ് ഭാഗങ്ങളില്‍ വെള്ളംകയറി. വനപ്രദേശങ്ങളില്‍ പെയ്ത കനത്തമഴ കാരണം ആറുകള്‍ കരകവിഞ്ഞു. ഇതിനിടെ ഉരുള്‍പൊട്ടലുണ്ടായി എന്ന വ്യാജവാര്‍ത്ത പ്രചരിച്ചത് നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പലയിടത്തും വെള്ളം താഴ്ന്നത് ആശ്വാസമായി. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായി. തോടുകളുടെ കരകള്‍ ഇടിഞ്ഞു താണു.
കടപ്പാട്: മാതൃഭൂമി


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.