നെടുമങ്ങാട്: മുൻ നഗരസഭാ ചെയർമാനും സിപിഎം തൊഴിലാളി നേതാവുമായിരുന്ന കൊല്ലങ്കാവ് ജി.ചന്ദ്രനു യാത്രാമൊഴി. പഴകുറ്റി കൊല്ലംകാവ് വീണാസദനത്തിൽ ചന്ദ്രന്റെ മൃതദേഹം ഇന്നലെ നഗരസഭാ ആങ്കണത്തിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുവച്ചശേഷം പൊതുപ്രവർത്തകരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
എ.സമ്പത്ത് എംപി, എംഎൽഎമാരായ സി.ദിവാകരൻ, കെ.എസ്.ശബരീനാഥൻ, ഡി.കെ.മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, തുടങ്ങി ഒട്ടേറെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. ആദരസൂചകമായി നെടുമങ്ങാട്ട് ഉച്ചവരെ ഹർത്താൽ ആചരിച്ചു. അനുശോചന യോഗത്തിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ആർ.ജയദേവൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജയൻ ബാബു, കെ.എസ്.സുനിൽ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.അർജുനൻ, എം.സി.കെ.നായർ, കരകുളം ദിവാകരൻ നായർ, ഉഴമലയ്ക്കൽ വേണുഗോപാൽ, എ.ജി.തങ്കപ്പൻ നായർ, സോമശേഖരൻ നായർ, എൻ.ബാജി, എസ്.അരുൺകുമാർ, വട്ടപ്പാറ ചന്ദ്രൻ, എസ്.എസ്. ബിജു, മന്നൂർക്കോണം രാജേന്ദ്രൻ, കെ.എ.അസീസ്, സി.സാബു എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.