നെടുമങ്ങാട്: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോൽസവം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കലോൽസവ പരിപാടികൾ സി.ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ശബരീനാഥൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആനാട് സുരേഷ്, എസ്.വി.കിഷോർ, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, നഗരസഭാ വാർഡ് കൗൺസിലർ ടി.അർജുൻ, ടി.ആർ.സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ, ജനറൽ കൺവീനർ എ.കെ.ശരത്ചന്ദ്രൻ, എഇഒ എം.രാജ്കുമാർ, എൻ.ആർ.ഗീത, ജി.എസ്.മോഹനകുമാർ, പൂവത്തൂർ ജയൻ, കെ.എൽ.പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഗവ.ഗേൾസ് എച്ച്എസ്എസ്, ഗവ.ബിയുപിഎസ്, ഗവ. ടൗൺ എൽപിഎസ് എന്നിവിടങ്ങളായി നടക്കുന്ന കലോൽസവം 30നു സമാപിക്കും. സമാപന സമ്മേളനം ഡി.കെ.മുരളി എംഎൽഎയാണ് ഉദ്‌ഘാടനം ചെയ്യുക. ഇന്നുരാവിലെ നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, സംഘനൃത്തം, മോഹിനിയാട്ടം, കൂച്ചിപ്പുഡി, മാർഗംകളി, മിമിക്രി, വയലിൻ, വീണ, ഓടക്കുഴൽ, ഗിത്താർ, മൃദംഗം, ഗഞ്ചിറ, ഘടം, തബല, ക്ലാർനെറ്റ്, വൃന്ദവാദ്യം എന്നീ ഇനങ്ങളിലെ മൽസരങ്ങളാണു വിവിധ വേദികളിലായി നടക്കുക.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.